എസ്ബിഐയുടെ യുപിഐ സര്‍വറുകളിലെ തകരാറുകള്‍ പരിഹരിച്ചു

എസ്ബിഐയുടെ യുപിഐ സര്‍വറുകളിലെ തകരാറുകള്‍ പരിഹരിച്ചതോടെ ഓണ്‍ലൈന്‍ പണം കൈമാറ്റം രാജ്യത്ത് ഇന്നുമുതല്‍ സാധാരണനിലയിലാകും. എസ്ബിഐയുടെ യുപിഐ സര്‍വറുകള്‍ കൂട്ടത്തോടെ പണിമുടക്കിയതോടെ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പണം കൈമാറ്റങ്ങള്‍ മുടങ്ങിയിരുന്നു.

മൂന്ന് ദിവസമായി തുടര്‍ന്ന ടെക്ക്നിക്കല്‍ പ്രശ്നങ്ങള്‍ക്ക് പിന്നാലെ എസ്ബിഐക്ക് നിരവധി പരാതികളാണ് ലഭിച്ചത്. ഇതിന് പിന്നാലെ എസ്ബിഐ അധികൃതര്‍ തകരാര്‍ പരിഹരിച്ചു. ഇതോടെ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ.ടി.എം തുടങ്ങിയ യുപിഐ ആപ്പുകളുടെ പ്രപര്‍ത്തനം സാധാരണ നിലയിലേക്കാകും. ഇത് ആദ്യമായല്ല എസ്ബിഐ ഇത്തരത്തില്‍ സാങ്കേതിക തകരാര്‍ അഭിമുഖീകരിക്കുന്നത്. നേരത്തെ എസ്ബിഐയുടെ യോനോ ആപ്പ് പണി മുടക്കിയിരുന്നു.

Top