അഞ്ചു വർഷങ്ങൾക്ക് ശേഷം ധനുഷ് – അനിരുദ്ധ് കൂട്ടുകെട്ട് വീണ്ടും

മിഴ് സൂപ്പർ താരം ധനുഷും സംഗീത സംവിധായകൻ അനിരുദ്ധും അഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ധനുഷിന്റെ നാല്പത്തിനാലാം ചിത്രത്തിലൂടെയാണ് ഹിറ്റ് കൂട്ടുകെട്ടുകൾ വീണ്ടും ഒന്നിക്കുന്നത്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ഈ വാർത്ത അനിരുദ്ധിന്റെ പിറന്നാൾ ദിനത്തിൽ സൺ പിക്ചേഴ്സ് തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.

ധനുഷിന്റെ ആദ്യത്തെ നിർമ്മാണ സംരംഭം ആയിരുന്ന ത്രീ എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ധനുഷിനെ ഭാര്യയായ ഐശ്വര്യ ആർ ധനുഷ് ആണ് ചിത്രം നിർമിച്ചത്. ചിത്രത്തിൽ അനിരുദ്ധ് കമ്പോസ് ചെയ്ത് ധനുഷ് ആലപിച്ച വൈ ദിസ് കൊലവരി എന്നു തുടങ്ങുന്ന ഗാനം ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ യൂട്യൂബിൽ കണ്ട് ഗാനം എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു.

തങ്ക മകൻ എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചിരുന്ന്. അഞ്ചു വർഷങ്ങൾക്കിപ്പുറം ആ കൂട്ടുകെട്ട് വീണ്ടും പിറവിയെടുക്കുമ്പോൾ സൂപ്പർ ഹിറ്റ് ഗാനങ്ങൾ സൃഷ്ടിക്കപ്പെടും എന്ന് തന്നെ പ്രതീക്ഷിക്കാം.

Top