മൂവാറ്റുപുഴ: കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്ക് അഞ്ചുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചതുരംഗപ്പാറ വില്ലേജ് ഓഫീസ് ആയിരുന്ന പ്രഭാകരൻ നായർ കൈക്കൂലി വാങ്ങിയെന്ന് വ്യക്തമായതിനെ തുടർന്നാണ് ശിക്ഷ.
2009 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വിവിധ വകുപ്പുകൾ പ്രകാരമാണ് അഞ്ചുവർഷം തടവും 65000 പിഴയും ശിക്ഷ വിധിച്ചിരിക്കുന്നത്. വസ്തു സംബന്ധമായ രേഖകൾ ശരിയാക്കുന്നതിന് മുഹമ്മദ് ഷാബിൻ എന്നയാളിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രഭാകരൻ നായരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.