അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊന്നു; പ്രതി പിടിയിൽ

ത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊന്നു. ബദായു ജില്ലയിലാണ് സംഭവം. ഇന്നലെ രാത്രി സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കുടുംബത്തോടൊപ്പം ഗോതമ്പ് ശേഖരിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി.

ഇതിനിടെ പെണ്‍കുട്ടിയെ കാണാതായി. പാടത്ത് ഒളിച്ചിരുന്ന അക്രമി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ അക്രമി പെണ്‍കുട്ടിയെ കൊന്നു.

കുട്ടിയെ കാണാതായതോടെ കുടുംബം നടത്തിയ തെരച്ചിലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അക്രമിയെയും കുടുംബം പിടികൂടി. ഇയാള്‍ ഉത്തരാഖണ്ഡ് സ്വദേശിയാണ്. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.

 

Top