പത്തനംതിട്ടയില്‍ മര്‍ദ്ദനമേറ്റ് അഞ്ചു വയസുകാരി മരിച്ചു; പിതാവ്‌ കസ്റ്റഡിയില്‍

പത്തനംതിട്ട: കുമ്പഴയില്‍ മര്‍ദനമേറ്റ പെണ്‍കുട്ടി മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളായ അഞ്ച് വയസ്സുകാരിയാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായി അമ്മ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് പൊലീസ് രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Top