അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ചണ്ഡിഗഢ് :ഹരിയാനയില്‍ മാതാവിനൊപ്പം ഉറങ്ങി കിടന്ന അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി.

ഡല്‍ഹിയില്‍ നിന്നും 160 കിമി അകലെയുള്ള ഹിസാര്‍ ജില്ലയിലാണ് അതിക്രൂരമായ ഈ സംഭവം നടന്നത്

ശനിയാഴ്ച്ച രാത്രി അമ്മയ്ക്കൊപ്പം കിടന്നിരുന്ന പെണ്‍കുട്ടിയെ രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

പെൺകുട്ടിയുടെ ശരീരാവയവങ്ങളില്‍ ക്രൂരമായി മുറിവേല്‍പ്പിച്ചിരുന്നു. സ്വകാര്യഭാഗത്ത് വിറക് കമ്പ് കുത്തിക്കയറ്റിയ നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പ്രാഥമിക നിഗമനത്തിൽ കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കരുതുന്നതെങ്കിലും പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് വ്യക്തമാക്കി.

സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Top