പൊലീസാണ് താരം ; കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ കുട്ടിയെ രക്ഷപ്പെടുത്തി

5 YEAR OLD

കെയ്‌റോ: സമൂഹമാധ്യമങ്ങളാണ് ഇപ്പോള്‍ താരം. ഇതുവഴിയാണ് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ പൊതുസമൂഹത്തിലേയ്ക്ക് എത്തുന്നത്. ഇതുപോലെ ഒരു പൊലീസുകാരനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ കുട്ടിയുടെ രക്ഷകനായെത്തിയതാണ് പൊലീസുക്കാരന്‍.

കളിക്കുന്നതിനിടെ അബദ്ധത്തില്‍ കാലു തെറ്റി അഞ്ച് വയസുകാരന്‍ ബാല്‍ക്കെണിയില്‍ കുടുങ്ങി. ആദ്യം ഭീതിയുണ്ടായെങ്കിലും താഴെയുണ്ടായിരുന്ന പൊലീസുകാര്‍ ഉടന്‍ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന കാര്‍പ്പെറ്റ് നിവര്‍ത്തി കുട്ടിയെ രക്ഷിക്കാനൊരുങ്ങിയെങ്കിലും അതിനു മുന്‍പെ കുട്ടി താഴേക്ക് വീണു. അതേസമയം, പൊലീസുക്കാരിലൊരാള്‍ കുട്ടിയെ ചാടിപിടിക്കുകയായികുന്നു. ഇരുവരും നിലത്തു വീണെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ദക്ഷിണ കെയ്‌റോയിലാണ് സംഭവം.

ഈജിപ്ത് ആഭ്യന്തര മന്ത്രാലയമാണ് സംഭവത്തിനാസ്പദമായ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടുകയും പൊലീസുക്കാരായ കാമില്‍ ഫാത്തി ജൈദ്, ഹസ്സന്‍ സയീദ് അലി, സാബ്രി മഹ്‌റൂസ് അലി എന്നിവര്‍ക്ക് പലരും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

Top