അച്ഛന്‍ പീഡിപ്പിച്ച അഞ്ചു വയസുകാരിയെ മുത്തശ്ശി കൊലപ്പെടുത്തി

crime

നാസിക്: മഹാരാഷ്ട്രയില്‍ അച്ഛന്‍ പീഡിപ്പിച്ച അഞ്ചു വയസുകാരിയെ മുത്തശ്ശി കൊലപ്പെടുത്തി.

നാസിക്കിലെ ജൗലക് വാനി ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. സംഭവം നടക്കുന്ന സമയത്ത് കുട്ടിയുടെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല.

നാസിക് സ്വദേശിയായ സച്ചിന്‍ ഷിന്‍ഡെ മകളെ പീഡിപ്പിക്കുന്നതിന് സാക്ഷിയായ അയാളുടെ അമ്മ അനസൂയ മകനെ രക്ഷിക്കുന്നതിനായി പേരക്കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം അടുത്തുള്ള സ്‌കൂളിന് സമീപം മറവ് ചെയ്യുകയായിരുന്നുവെന്ന് ഡി എസ് പി ദേവദാസ് പാട്ടീല്‍ പറഞ്ഞു.

തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഇവര്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു.

ഷിന്‍ഡെയ്‌ക്കെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയമ പ്രകാരവും അനസൂയക്കെതിരെ കൊലപാതക കുറ്റത്തിനും കേസെടുത്തു.

Top