നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ അഞ്ചു ഗ്രാമീണര്‍ക്കു പരുക്ക്

indian army

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ അഞ്ചു ഗ്രാമീണര്‍ക്കു പരിക്ക്.

45 മിനിറ്റോളം നീണ്ടു നിന്ന വെടിവയ്പില്‍ ഒരു സ്ത്രീയ്ക്കും നാല് ആണ്‍കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്.

ഷാപുര്‍ സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

അടുത്തിടെ ജമ്മുവിലെ അതിര്‍ത്തിയില്‍ പാക്ക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് നടത്തുന്നത്. പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ മൂന്നു സൈനികരെ ബിഎസ്എഫ് വധിച്ചതിന്റെ പ്രതികാര നടപടിയായാണിത് ഇതു വിലയിരുത്തപ്പെടുന്നത്.

ജമ്മുവിലെ പര്‍ഗ്വാള്‍ മേഖലയിലെ അതിര്‍ത്തിയില്‍ പാക്ക് സേന നടത്തിയ വെടിവയ്പ്പിനു തിരിച്ചടി നല്‍കുന്നതിനിടെയാണ് മൂന്നു പാക്ക് റേഞ്ചേഴ്‌സ് സൈനികര്‍ കൊല്ലപ്പെട്ടത്.

Top