ബോര്‍ഡര്‍ പെട്രോള്‍ ഏജന്റുമാരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 5 അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

ടെക്‌സാസ്: ടെക്‌സാസില്‍ ബോര്‍ഡര്‍ പെട്രോള്‍ ഏജന്റുമാരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 5 അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. സൗത്ത് ടെക്‌സാസിലാണ് സംഭവം നടന്നത്. 4 അഭയാര്‍ത്ഥികള്‍ സംഭവസ്ഥലത്ത് മരണപ്പെടുകയും, ഒരാള്‍ ആശുപത്രിയില്‍ വെച്ച് മരണമടയുകയും ചെയ്തു. 14അഭയാര്‍ത്ഥികളാണ് എസ് യു വിയില്‍ യാത്ര ചെയ്തിരുന്നത്.

അഭയാര്‍ത്ഥികള്‍ യാത്ര ചെയ്ത എസ് യു വി മെക്‌സിക്കോ ബോര്‍ഡറില്‍ നിന്നും 45- 50 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തിരുന്നുവെന്ന് ഡിമിറ്റ് കണ്‍ട്രി ഷെരീഫ് മാരിയോണ്‍ ബോയ്ഡ് പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ടതുകൊണ്ടാണ് എസ് യു വി അപകടത്തില്‍പ്പെട്ടതെന്നും, അഭയാര്‍ത്ഥികളെല്ലാം അഗ്നിക്കിരയായിട്ടാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Top