മുല്ലപ്പെരിയാര്‍ ഡാമിന്റെ ആറ് സ്പില്‍വേ ഷട്ടറുകളില്‍ അഞ്ച് എണ്ണവും അടച്ചു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറ് സ്പില്‍വേ ഷട്ടറുകളില്‍ അഞ്ച് എണ്ണവും അടച്ചു. അണക്കെട്ടിലെ ജലനിരപ്പ് 138.10 അടി ആയതോടെയാണ് ഷട്ടറുകള്‍ തമിഴ്‌നാട് അടച്ചത്. ശേഷിച്ച ഒരു ഷട്ടര്‍ 20 സെന്റീമീറ്റര്‍ മാത്രമാണ് ഉയര്‍ത്തിയിട്ടുള്ളത്.

മഴയുടെ ശക്തി കുറഞ്ഞതും നീരൊഴുക്ക് കുറഞ്ഞതുമാണ് ഷട്ടറുകള്‍ അടക്കാന്‍ കാരണം. അണക്കെട്ടിലെ ജലനിരപ്പ് 138.95 അടിയായി ഉയര്‍ന്നതോടെയാണ് ഇടുക്കി ജലസംഭരണിയിലേക്ക് ആറ് ഷട്ടറുകള്‍ വഴി ജലം തുറന്നു വിട്ടത്.

പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്‍വേയില്‍ നിന്നും ജലം ഒഴുക്കുന്ന വി3 ഷട്ടര്‍ എന്നിവ ഉപസമിതി നിരീക്ഷിച്ചു. അണക്കെട്ടില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് സെക്കന്റില്‍ 2305 ഘനയടി ജലമാണ് തുറന്നു വിട്ടിട്ടുള്ളത്. അണക്കെട്ടിലേക്ക് സെക്കന്റില്‍ 2758.15 ഘനയടി ജലമാണ് ഒഴുകി എത്തുന്നത്.

Top