ബസ്തറില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ മരിച്ചു

ബസ്തര്‍: ഛത്തീസ്ഗഢിലെ ബസ്തറില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ മരിച്ചു. മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

മരിച്ചവരില്‍ രണ്ട് സിആര്‍പി എഫ് ജവാന്മാരും മൂന്ന് പൊലീസുകാരുമാണ്. പത്തോളം പേര്‍ക്ക് പരിക്കേറ്റതായും ചത്തീസ്ഗഢ് ഡിജിപി ഡിഎം അശ്വതിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. തരേമിന് സമീപം ബൈജാപ്പുരിലാണ് സംഭവം.

മാര്‍ച്ച് 23ന് നാരായണ്‍പുര്‍ ജില്ലിയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ സ്‌ഫോടനത്തില്‍ മൂന്ന് ജില്ലാ റിസര്‍വ് ഗാര്‍ഡ് ജവാന്‍മാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. 14 സുരക്ഷാ സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Top