രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴ:  ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, അര്‍ഷാദ്, അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മണ്ണഞ്ചേരിയില്‍ നിന്ന് ഇന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 23 വരെ നീട്ടി. ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം 23ന് രാവിലെ ആറുവരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇരട്ട കൊലപാതക കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി നടത്തുന്ന അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇന്നലെയും ഇന്നുമായി ആലപ്പുഴ ജില്ലയിലെ 260 വീടുകളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ആര്‍എസ്എസ്എസ്ഡിപിഐക്കാരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. പരിശോധന തുടരാന്‍ തന്നെയാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

Top