അഞ്ചംഗ റോഹിങ്ക്യന്‍ കുടുംബം തിരുവനന്തപുരത്ത് ; ഐബി അന്വേഷണം തുടങ്ങി

Rohingya refugee

തിരുവനന്തപുരം: റോഹിഗങ്ക്യന്‍ അഭയാര്‍ഥി കുടുംബം വിഴിഞ്ഞത്ത്. രണ്ട് കുട്ടികളടക്കം അഞ്ചംഗ കുടുംബമാണ് വിഴിഞ്ഞത് വന്നത്. ഹൈദരാബാദില്‍ നിന്ന് ട്രെയിനിലാണ് ഇവര്‍ വിഴഞ്ഞത്ത് എത്തിയത്. വിഴിഞ്ഞം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. കുടുംബം തൊഴില്‍ തേടി വന്നതാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ഉടന്‍ തന്നെ ഡല്‍ഹിയിലെ ക്യാമ്പിലേക്ക് മാറ്റുമെന്നാണ് സൂചന.

അതേസമയം, റോഹിങ്ക്യകളുടെ വരവിനെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന പൊലീസിനോട് വിവരം തേടി. കൂടുതല്‍ അഭയാര്‍ത്ഥികള്‍ കേരളത്തിലേക്ക് എത്തുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

Top