പന്നിയങ്കര ടോൾ നിരക്ക് ഇന്നു മുതൽ കൂടും

പാലക്കാട്; വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിലെ നിരക്ക് ഇന്നു മുതൽ കൂടും. വാഹനങ്ങൾക്ക് അഞ്ചുശതമാനം വരെ നിരക്ക് കൂട്ടാൻ നാഷണൽ ഹൈവേ അതോറിറ്റി തീരുമാനം.

കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് ഒരു ഭാഗത്തേയ്ക്ക് 105 രൂപയാണ് പുതുക്കിയ നിരക്ക്. രണ്ടു ഭാഗത്തേയ്ക്കും പോകണമെങ്കിൽ 155 രൂപ നൽകണം. ടോൾ പിരിവ് തുടങ്ങിയതിന് ശേഷം നിരക്ക് കൂട്ടുന്നത് ഇത് രണ്ടാം തവണയാണ്.

Top