പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; പരുക്കേറ്റവര്‍ ആശുപത്രിയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പന്തളം അമ്പലക്കടവ്, മണ്ണാകടവ് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.

അമ്പലക്കടവ് വയക്കല്‍ പടിഞ്ഞാറ്റേതില്‍ കലാധരന്‍ നായര്‍, പള്ളിയില്‍ പി എ ശ്രീകുമാര്‍, തോണ്ടത്രയില്‍ തോമസ്, മണ്ണാകടവ് സ്വദേശികളായ രണ്ട് പേര്‍ക്കും ആണ് നായയുടെ കടിയേറ്റത്. നായയുടെ കടിയേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണാകടവില്‍ രാവിലെ 8.30 ക്കും അമ്പലക്കടവില്‍ 11 മണിക്കും ആണ് സംഭവം ഉണ്ടായത്.

Top