സംസ്ഥാനത്ത് ഇന്ന് അഞ്ച് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ അഞ്ച് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 121 ആയി ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഹോട്ട്‌സോപ്ട്ടുകള്‍ പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പോസിറ്റീവായതില്‍ 55 പേരും പുറത്ത് നിന്ന് വന്നവരാണ്. 27 പേര്‍ വിദേശത്ത് നിന്നും 28 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് കേരളത്തിലെത്തിയത്. അതേ സമയം ഇന്ന് 18 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.

കാസര്‍കോട് 14, മലപ്പുറം 14, തൃശ്ശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട നാല്, തിരുവനന്തപുരം മൂന്ന്, എറണാകുളം മൂന്ന്, ആലപ്പുഴ രണ്ട്, പാലക്കാട് രണ്ട് ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍. രോഗം സ്ഥിരീകരിച്ചവരില്‍ മറ്റ് രണ്ട് പേരില്‍ ഒരാള്‍ എയര്‍ ഇന്ത്യ സ്റ്റാഫും മറ്റൊരാള്‍ ഹെല്‍ത്ത് വര്‍ക്കറുമാണ്.

Top