കെവിന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ചു പേരേ കൂടി പൊലീസ് അറസ്റ്റു ചെയ്തു

KEVIN

കൊല്ലം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ചു പേരേ കൂടി പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം ഇടമണ്‍ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു, റമീസ്, ഹസന്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇവരെ കൊല്ലം റൂറല്‍ പോലീസാണ് പിടികൂടിയത്.

ഷാനു, ഷിനു, വിഷ്ണു എന്നിവരെ കോയമ്പത്തൂരില്‍ നിന്നും റമീസിനെയും ഹസനെയും പുനലൂരില്‍ നിന്നുമാണ് പിടികൂടിയത്. മുഖ്യപ്രതി ഷാനു ചാക്കോ അടക്കമുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളും പൊലീസ് പിടിയിലായി. പൊലീസ് കസ്റ്റഡിയിലുള്ള മുഖ്യ പ്രതികളെ ഇന്ന് തെന്മലയിലെത്തിച്ച് തെളിവെടുക്കുമെന്നാണ് സൂചന.

Top