ശ്രീനഗറിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ശ്രീനഗര്‍: ശ്രീനഗറിലെ മൂന്ന് ആശുപത്രികളിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഇവരില്‍ നാല് പേര്‍ കോവിഡ് രോഗിയെ ചികിത്സിച്ചവരാണ്. ഇവരുമായി സമ്പര്‍ക്കത്തില്‍ലേര്‍പ്പെട്ടതാണ് മറ്റൊരു ഡോക്ടര്‍.

കശ്മീരിലെ എസ്എംഎച്ച്എസ് ആശുപത്രിയിലെ ഇഎന്‍ടി വിഭാഗത്തിലുള്ളവരാണ് രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍. ഒരാള്‍ ഓര്‍ത്തോപീഡിയാക് വിഭാഗത്തില്‍നിന്നും ദന്തരോഗവിഭാഗത്തില്‍നിന്നുള്ള ഡോക്ടറുമാണെന്ന് എസ്എംഎച്ച്എസ് ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു.

കശ്മീരില്‍ ഇതുവരെ 13 ഡോക്ടര്‍മാരും മൂന്ന് നേഴ്‌സുമാരും ഉള്‍പ്പെടെ 21 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യപ്രവര്‍ത്തകരിലെ കോവിഡ് ബാധ വന്‍പ്രതിസന്ധിയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

ഇതുവരെ 13 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. 1188 പേര്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Top