അപൂര്‍വ ആകാശ കാഴ്ചയായ ‘റിംഗ് ഓഫ് ഫയര്‍’ ദൃശ്യമാകാന്‍ ഇനി അഞ്ചു നാള്‍ കൂടി; ഇന്ത്യയില്‍ ദൃശ്യമാകില്ല

പൂര്‍വമായി മാത്രം സംഭവിക്കുന്ന ‘റിംഗ് ഓഫ് ഫയര്‍’ സൂര്യഗ്രഹണം ആദ്യമായി അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ദൃശ്യമാകും. ചന്ദ്രന്‍ സൂര്യനെ ഭൂരിഭാഗവും മറയ്ക്കുകയും തിളക്കമുള്ള മോതിരം പോലെ സൂര്യനെ കാണാനാകുകയും ചെയ്യും. സമ്പൂര്‍ണ സൂര്യഗ്രഹണം നടക്കുന്ന ഒക്ടോബര്‍ 14 നാണ് അപൂര്‍വ ആകാശകാഴ്ച തെളിയുക. എന്നാല്‍ റിംഗ് ഓഫ് ഫയര്‍’ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല.

അമേരിക്ക, മെക്‌സിക്കോ, തെക്കന്‍, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ പല രാജ്യങ്ങളിലും പ്രതിഭാസം ദൃശ്യമാകും. പടിഞ്ഞാറന്‍ അര്‍ധഗോളത്തിലെ രാജ്യങ്ങളില്‍ റിംഗ് ഓഫ് ഫയര്‍ കാണാന്‍ കഴിയുമെന്ന് നാസ ആസ്ഥാനത്തെ ഹീലിയോഫിസിക്‌സ് ഡിവിഷന്‍ ആക്ടിംഗ് ഡയറക്ടര്‍ പെഗ് ലൂസ് പറഞ്ഞു.

ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയായിരിക്കുന്ന സമയം സൂര്യനും ഭൂമിക്കും ഇടയിലൂടെ കടന്നുപോകുമ്പോള്‍ വാര്‍ഷിക സൂര്യഗ്രഹണം സംഭവിക്കുന്നു. ഈ സമയം ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മറയ്ക്കുന്നില്ല. അതേസമയം, ചന്ദ്രന്‍ ഭൂമിയോട് അടുത്ത് വരുമ്പോള്‍ സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുന്നു. ഈ സമയം, ചന്ദ്രന്‍ സൂര്യനെ ഭൂരിഭാഗവും മറയ്ക്കുന്നു എന്നതാണ് പ്രത്യേകത.

കാലാവസ്ഥ അനുവദിച്ചാല്‍, ഒറിഗോണ്‍, നെവാഡ, യൂട്ടാ, ന്യൂ മെക്സിക്കോ, ടെക്സസ് എന്നിവിടങ്ങളിലും കാലിഫോര്‍ണിയയുടെ ചില ഭാഗങ്ങളിലും വലയ ഗ്രഹണം ദൃശ്യമാകും. ഐഡഹോ, കൊളറാഡോ, അരിസോണ എന്നിവിടങ്ങളിലും ദൃശ്യമാകുമെന്ന് നാസ പറഞ്ഞു. പിന്നീട് മെക്‌സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവയിലൂടെ കടന്നുപോകും. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സൂര്യാസ്തമയത്തോടെ ഗ്രഹണം അവസാനിക്കും.

ഗ്രേറ്റ് അമേരിക്കന്‍ എക്ലിപ്സ് വെബ്സൈറ്റ് അനുസരിച്ച്, ഒക്ടോബര്‍ 14-ലെ ഗ്രഹണത്തിന്റെ ശരാശരി ദൈര്‍ഘ്യം നാലോ അഞ്ചോ മിനിറ്റായിരിക്കും. ലോകമാകെ ഗ്രഹണം ദൃശ്യമാകാന്‍ നാസ അവരുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലൂടെ സൗകര്യമൊരുക്കും. ഒക്ടോബര്‍ 14ന് ഇന്ത്യന്‍ സമയം വൈകുന്നേരം 4:30 ന് സ്ട്രീമിംഗ് ആരംഭിക്കും.

Top