ധാരാവിയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ആശങ്ക !

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ജനങ്ങളിലും ഭരണകൂടത്തിനും ആശങ്ക വര്‍ധിപ്പിക്കുന്നു. ധാരാവിയില്‍ പുതുതായി അഞ്ച് പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ധാരാവിയിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 22 ആയി ഉയര്‍ന്നു.

പുതുതായി വൈറസ് സ്ഥിരീകരിച്ച രണ്ട് പേരും ഡല്‍ഹി നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ക്വാറന്റൈനിലായിരുന്ന ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് ഇതുവരെ ധാരാവിയില്‍ മരിച്ചത്. പത്ത് ലക്ഷത്തിലേറേ പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ധാരാവി. കൊറോണ പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ധാരാവിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം6,412 ആയി. 199 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. ഇതുവരെ 1364 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 98 പേര്‍ മരിക്കുകയും ചെയ്തു.

Top