പാക്കിസ്ഥാനെ ഭയന്ന് ബംഗ്ലാദേശ് പര്യടനത്തില്‍ നിന്നും അഞ്ച് പരിശീലകര്‍ പിന്മാറി

ധാക്ക: പാക്കിസ്ഥാനെ ഭയന്ന് ബംഗ്ലാദേശ് പര്യടനത്തില്‍നിന്നും അഞ്ച് പരിശീലകര്‍ പിന്മാറി. പാക്കിസ്ഥാനിലെ തീവ്രവാദ ഭീഷണിയെ ഭയന്നാണ് പരിശീലകര്‍ പിന്മാറിയതെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ അക്രം ഖാന്‍ പറഞ്ഞത്.

നേരത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്ഫിഖുര്‍ റഹീം പര്യടനത്തില്‍നിന്നും പിന്മാറിയിരുന്നു അതിനുശേഷമാണ് സംഘത്തിലെ അഞ്ചുപേര്‍ പിന്മാറുന്ന കാര്യം ബോര്‍ഡിനെ അറിയിച്ചത്.

ബംഗ്ലാദേശിന്റെ പരിമിത ഓവര്‍ ടീം ബാറ്റിങ് പരിശീലകന്‍ നീല്‍ മക്കെന്‍സിയും സ്പിന്‍ പരിശീലകന്‍ ഡാനിയല്‍ വെറ്റോറി, ടീം അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരന്‍ തുടങ്ങിയവരും ബംഗ്ലാദേശ് ടീമിനൊപ്പം പാക്കിസ്ഥാനിലെത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

ബംഗ്ലാദേശ് ഇവര്‍ക്ക് പകരക്കാരെ നിശ്ചയിച്ചിട്ടുണ്ട്. ടി20 പരമ്പരയ്ക്കുശേഷം ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയും ബംഗ്ലാദേശ് വിവിധ ഘട്ടങ്ങളിലായി പാക്കിസ്ഥാനില്‍ കളിക്കുന്നതാണ്.

Top