ഹൈദരാബാദിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

സെക്കന്ദ്രാബാദ്: ഹൈദരാബാദിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി.

മൂന്ന് സ്ത്രീകളുടെ മൃതദേഹങ്ങൾ കുറ്റിക്കാട്ടിൽ കിടക്കുന്നതയാണ് കണ്ടെത്തിയത്, ഔട്ടർ റിങ്‌റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും ഒരു പുരുഷന്റെയും, നാല് വയസുള്ള കുട്ടിയുടെയും മൃതദേഹവും കണ്ടെത്തി.

ശങ്കറെഡ്‌ഡി ജില്ലയിലെ അമീൻപുരിലാണ് ഈ കുടുംബത്തിന്റെ താമസം. തിങ്കളാഴ്ചയാണ് ഇവർ വീടിന് പുറത്ത് പോയത്.

പ്രഭാകര റെഡ്ഡി (40), അമ്മ ലക്ഷ്മി, ഭാര്യ മാധവി, സഹോദരി സിന്ധുജ, മകൻ വർഷിത് എന്നിവരാണ് മരിച്ചത്.

മരണത്തെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Top