കള്ളപ്പണം കടത്തൽ, റിയാദിൽ അഞ്ചാംഗ സംഘം പിടിയിൽ

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് പുറത്തേക്ക് കള്ളപ്പണം കടത്തിയ അഞ്ചംഗ സംഘം റിയാദില്‍ പിടിയിലായി. മൂന്ന് സൗദി പൗരന്മാരുടെ ഉടമസ്ഥതയിലുണ്ടായിലുള്ള വാണിജ്യ സ്ഥാപനങ്ങളുടെ മറവിലാണ് ഇവര്‍ കള്ളപ്പണം വിദേശത്തേക്ക് അയച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

യെമന്‍ സ്വദേശികളാണ് പിടിയിലായ എല്ലാവരും. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്നവരാണ് ഇവരെന്ന് റിയാദ് പ്രവിശ്യാ പൊലീസ് വക്താവ് ഖാലിദ് അല്‍ കിര്‍ദീസ് പറഞ്ഞു. ഇവരുടെ സങ്കേതങ്ങളില്‍ നിന്ന് 20 ലക്ഷം റിയാല്‍ വിലമതിക്കുന്ന സാധനങ്ങള്‍ പൊലീസ് കണ്ടെടുത്തു.

Top