കരിപ്പൂര്‍ വിമാനാപകടം അന്വേഷിക്കാന്‍ അഞ്ചംഗ സമിതി; നയിക്കുന്നത് ക്യാപ്റ്റന്‍ എസ്.എസ്. ചഹര്‍

കോഴിക്കോട്: കരിപ്പൂരിലെ വിമാനാപകടം അന്വേഷിക്കാന്‍ ക്യാപ്റ്റന്‍ എസ്.എസ്. ചഹറിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. അഞ്ചു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നിര്‍ദേശം നല്‍കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മഴക്കാലത്ത് വലിയ വിമാനം ഇറങ്ങുന്നതു തടഞ്ഞു കൊണ്ട് ഡിജിസിഎ ഉത്തരവിട്ടത്. ഈ മാസം ഏഴിനാണ് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പെട്ട് പൈലറ്റും യാത്രക്കാരുമടക്കം 18 പേര്‍ മരിച്ചത്. റണ്‍വേ നവീകരണത്തിന്റെ പേരില്‍ ഏറെക്കാലം വലിയ വിമാനങ്ങള്‍ക്ക് വിലക്കുണ്ടായിരുന്ന കരിപ്പൂരില്‍ 2018 ഡിസംബറിലാണ് വീണ്ടും വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചത്.

Top