ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് അഞ്ചു മത്സരങ്ങൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് അഞ്ചു മത്സരങ്ങൾ നടക്കും. ഇന്ന് ആദ്യം നടക്കുന്ന മത്സരത്തിൽ ആഴ്സണൽ ന്യൂകാസിലിനെ നേരിടും. ലിവർപൂളിനെതിരെ ഏറ്റ വലിയ പരാജയത്തിൽ നിന്ന് കരകയറുക എന്ന ലക്ഷ്യത്തോടെ ആകും ആഴ്സണൽ ഇറങ്ങുക. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. ലിവർപൂൾ ഇന്ന് സതാമ്പ്ടണെ ആണ് നേരിടേണ്ടത്.

സതാമ്പ്ടണ് മികച്ച ഫോമിൽ ഉള്ള ലിവർപൂളിനെ അൻഫീൽഡിൽ തടയാൻ ആകുമോ എന്ന് കണ്ടറിയണം. ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങളിൽ ബ്രൈറ്റൺ ലീഡ്സിനെയും നോർവിച് വോൾവ്സിനെയും ക്രിസ്റ്റൽ പാലസ് ആസ്റ്റൺ വില്ലയെയും നേരിടും.

Top