താജ്മഹല്‍ പരിസരത്ത് കുരങ്ങ് ശല്യം; ലങ്കൂര്‍ കുരങ്ങുകളെ വിന്യസിപ്പിച്ചു

ആഗ്ര: ട്രംപിന്റെ താജ്മഹല്‍ സന്ദര്‍ശനത്തിന് മുന്നോടിയായി താജ്മഹല്‍ പരിസരത്തെ കുരങ്ങുകളെ ഓടിക്കാനായി ലങ്കൂര്‍ കുരങ്ങുകളെ വിന്യസിപ്പിക്കുന്നു. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നിട്ടും, ആഗ്ര നഗരത്തില്‍ കുരങ്ങിന്റെ ആക്രമണം തടയാന്‍ പ്രയാസമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത് എന്നാണ് ഇന്ത്യ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലങ്കൂര്‍ കുരങ്ങുകളെ മറ്റു കുരങ്ങുകള്‍ക്ക് ഭയമാണ് എന്നാണ് പറയപ്പെടുന്നത്. ട്രംപിന്റെ സുരക്ഷയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അദ്ദേഹം സഞ്ചരിക്കുന്ന വഴിയില്‍ അഞ്ച് ലങ്കൂര്‍ കുരങ്ങുകളെ വിന്യസിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.നേരത്തെ ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കുരങ്ങു കൂട്ടത്തെ കെണിവച്ച് പിടികൂടുന്ന അഹമ്മദാബാദ് വിമാനത്താവള അധികൃതരുടെ വാര്‍ത്ത പുറത്തുവന്നിരുന്നു. പിടിയിലായ 50ലധികം കുരങ്ങുകളെയാണ് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള വനപ്രദേശത്ത് തുറന്നു വിട്ടിരിക്കുന്നത്.

Top