സൗദി : മൂന്ന് മാസത്തിനകം സൗദിയില്‍ അഞ്ചര ലക്ഷത്തിലധികം തൊഴിലാളികള്‍ ജോലിയില്‍ നിന്ന് വിരമിച്ചതായി റിപ്പോര്‍ട്ട്. തൊഴില്‍ വിപണിയുമായുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍.
2018 രണ്ടാം പാദത്തില്‍ തൊണ്ണൂറ്റി മൂന്നര ലക്ഷത്തിലേറെ (93,67,593) ജോലിക്കാര്‍ തൊഴില്‍ വിപണിയിലുണ്ടായിരുന്നു. മൂന്നാം പാദത്തില്‍ ഇത് 88 ലക്ഷമായി (88,13,236) കുറഞ്ഞു. അതായത് അഞ്ച് ലക്ഷത്തിലേറെ പേര്‍ (5,54,357) മൂന്ന് മാസത്തിനകം വിവിധ കാരണങ്ങളാല്‍ ജോലി വിടാന്‍ നിര്‍ബന്ധിതരായി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ജോലിക്കാരുള്ളത് വ്യക്തികള്‍ നടത്തുന്ന ചെറുകിട സ്ഥാപനങ്ങളിലാണ്. 43 ലക്ഷമാണ് ഇവരുടെ കണക്ക്. 32 ലക്ഷത്തിലധികം ജോലിക്കാരുള്ള രണ്ടാം സ്ഥാനം പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനങ്ങള്‍ക്കാണ്. ഓഹരി മേഖലയിലുള്ള സ്ഥാപനങ്ങളില്‍ എട്ടര ലക്ഷം ജോലിക്കാരാണുള്ളത്.
ജോലിക്കാരില്‍ ഏറ്റവും കൂടുതലുള്ളത് തലസ്ഥാന നഗരി ഉള്‍പ്പെടുന്ന റിയാദ് മേഖലയിലാണ്. രണ്ടാം സ്ഥാനം ജിദ്ദ ഉള്‍പ്പെടുന്ന മക്ക മേഖലയിലും. 32 ലക്ഷം പേര്‍ റിയാദ് മേഖലയിലും 15 ലക്ഷം പേര്‍ മക്ക മേഖലയിലും ജോലി ചെയ്യയുന്നു.