അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ കൊച്ചിയിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരം. അഞ്ച് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സീന്‍ കൊച്ചിയിലെത്തി. ഇന്ന് രാത്രിയോടെ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് മേഖലകള്‍ക്കായി ഇത് വിതരണം ചെയ്യും. തിരുവനന്തപുരം മേഖലയിലേക്കായി 55000 ഡോസ് വാക്‌സീന്‍ ആണ് ലഭിക്കുക. ഇതിനൊപ്പം ഇന്ന് രാത്രിയില്‍ തിരുവനന്തപുരം മേഖലക്ക് മാത്രമായി 1.4ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സീന്‍ കൂടി എത്തും.

തിരുവനന്തപുരത്തേക്കായി 24,500ഡോസ് കൊവാക്‌സീനും എത്തിയിട്ടുണ്ട്. നാളെ തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ കൊവാക്‌സീന്‍ വിതരണം ഉണ്ടായിരിക്കും. വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് പൂര്‍ണ തോതില്‍ വാക്‌സീന്‍ വിതരണം പുനരാരംഭിക്കാനാകുമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

Top