അമേരിക്കയില്‍ സൈനിക വിമാനം തകര്‍ന്നുവീണു: അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു

planeus

വാഷിംഗ്ടണ്‍: യുഎസില്‍ സൈനിക വിമാനം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സി-130 ചരക്കു വിമാനമാണ് ബുധനാഴ്ച ജോര്‍ജിയയില്‍ തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു.

പ്യൂറിട്ടോറിക്കോ നാഷണല്‍ ഗാര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണു തകര്‍ന്നു വീണതെന്നാണു റിപ്പോര്‍ട്ടുകള്‍. തകര്‍ന്ന വിമാനത്തില്‍നിന്നു തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.

Top