ഒഡിഷയില്‍ കാട്ടാനയുടെ ആക്രമണം ; ഒരു കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

ഭുവനേശ്വര്‍ : ഒഡിഷയിലെ അങ്കുല്‍ ജില്ലയിലെ സാന്ധ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ അഞ്ചുപേരെ കാട്ടാന കൊലപ്പെടുത്തി. കൊല്ലപ്പെട്ടവര്‍ മൂന്നുപേരും നിര്‍മാണ തൊഴിലാളികളാണ്.

ജോലിക്ക് ശേഷം വീടിന് പുറത്ത് ഉറങ്ങുകയായിരുന്ന ഇവരെ രാത്രിയില്‍ കാട്ടാനയെത്തി ചവിട്ടിക്കൊല്ലുകയായിരുന്നു. മൂന്നുപേരും സംഭവ സ്ഥലത്തുതന്നെവെച്ച് മരിക്കുകയായിരുന്നു. പിന്നീട് ഗ്രാമത്തിലെ മറ്റൊരു സ്ത്രീയെയും ആന വലിച്ചുകീറി കൊലപ്പെടുത്തി.

Top