അയോധ്യയില്‍ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസ്; പ്രതി അറസ്റ്റില്‍

അയോധ്യ: അയോധ്യയില്‍ കുടുംബ വഴക്കിനെത്തുടര്‍ന്ന് മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ അയോധ്യ പൊലീസ് അറസ്റ്റ് ചെയ്തു. കുചേര വനത്തില്‍ നടന്ന ഏറ്റുമുട്ടലിന് ശേഷമാണ് പ്രതിയായ പവനെ പിടികൂടിയത്. ഏറ്റുമുട്ടലില്‍ പ്രതി കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ക്കുകയും കോണ്‍സ്റ്റബിളിന് പരിക്കേല്‍ക്കുകയും ചെയ്തു.

അമ്മാവന്‍ രമേശുമായുള്ള സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പവനും മൂന്ന് കൂട്ടാളികളും ചേര്‍ന്ന് അമ്മാവന്‍ ഹൊരിലാല്‍, ഭാര്യ ജ്യോതി, മൂന്ന് കുട്ടികള്‍ എന്നിവരെ കൊലപ്പെടുത്തി സംഭവസ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.

 

Top