ആന്ധ്രയില്‍ ട്രെയിന്‍ പാഞ്ഞുകയറി അഞ്ചുപേര്‍ മരിച്ചു

ശ്രീകാകുളം: ആന്ധ്രപ്രദേശിൽ ട്രെയിനിടിച്ച് അഞ്ചുപേർ മരിച്ചു. ശ്രീകാകുളം ജില്ലയിലെ ബാദുവയിലാണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഗുവാഹത്തി എക്‌സ്പ്രസിൽ യാത്ര ചെയ്തവരാണ് മരിച്ചത്. സാങ്കേതിക തകരാറിനെത്തുടർന്ന് ട്രെയിൻ നിർത്തിയപ്പോൾ ട്രാക്കിലേക്ക് ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.

എതിർദിശയിലേക്ക് വരികയായിരുന്ന കൊണാർക് എക്‌സ്പ്രസ് ഇവരുടെ മേൽ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽപ്പെട്ടവർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി ശ്രീകാകുളം എസ്പി പറഞ്ഞു.

Top