ജമ്മു കശ്മീരില്‍ കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു

acci

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. അതിര്‍ത്തി നഗരമായ ഗുരസിലേക്ക് പോകുകയായിരുന്ന ടാക്‌സി കാറാണ് ബന്ദിപ്പോറ ജില്ലയിലെ ട്രാഗ് ബാലില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Top