യു​എ​സി​ലെ ഇ​ല്ലി​നോ​യി​യി​ല്‍ വെ​ടി​വ​യ്പ് ; അ​ഞ്ചു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ഷിക്കാഗോ : യുഎസില്‍ ഇല്ലിനോയിയിലെ ഇന്‍ഡസ്ട്രിയല്‍ വെയര്‍ഹൗസില്‍ ഉണ്ടായ വെടിവയ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സില്‍ ജീവനക്കാരനായ ഗാരി മാര്‍ട്ടിനാണു വെടിവയ്പ് നടത്തിയതെന്ന് ഔറോറ പൊലീസ് മേധാവി ക്രിസ്റ്റീന്‍ സിമന്‍ അറിയിച്ചു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top