12 വയസുകാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ കേസില്‍ പ്രായ പൂര്‍ത്തിയാകാത്ത 5 പേര്‍ അറസ്റ്റില്‍

Untitlerape

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ പുങ്കനൂരില്‍ 12 വയസുള്ള പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ കേസില്‍ പ്രായ പൂര്‍ത്തിയാകാത്ത 5 പേര്‍ അറസ്റ്റില്‍. 16 വയസിനും 17നും മധ്യേ പ്രായമുള്ള 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടതിനെ തുടര്‍ന്ന് ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

പെണ്‍കുട്ടിയുടെ അയല്‍വാസികളായ ഇവര്‍ മിഠായി വാഗ്ദാനം ചെയ്ത് കുട്ടിയെ തടവിലാക്കിയായിരുന്നു പീഡിപ്പിച്ചത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡനത്തിനിരയാക്കുകയായിരുന്നു. എന്നാല്‍ സഹിക്കവയ്യാതെ കുട്ടി ഇന്നലെ വൈകിട്ട് വിവരം വീട്ടുകാരെ അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ പ്രതികളളെ പിടികൂടുകയുമായിരുന്നു. പിതാവ് മരിച്ച കുട്ടിക്ക് ദിവസ വേതനത്തിന് ജോലി ചെയ്യുന്ന അമ്മ മാത്രമാണുള്ളത്. പ്രതികളില്‍ രണ്ടുപേര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളും ഒരാള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ഒരാള്‍ ഇന്റര്‍ മീഡിയേറ്റ് വിദ്യാര്‍ത്ഥിയുമാണ്.

Top