ഉറിയില്‍ നുഴഞ്ഞു കയറ്റം; ആറ് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

kashmir

കശ്മീര്‍: ജമ്മുകശ്മീരിലെ ദുലന്‍ജ-ഉറി മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ആറ് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളാണ് നുഴഞ്ഞു കയറാന്‍ ശ്രമിച്ചതെന്ന് എസ്പി വായ്ദ് അറിയിച്ചു.

ചാവേര്‍ ആക്രമണം ലക്ഷ്യമാക്കിമാണ് ഭീകരര്‍ ഉറിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സൈന്യവും പൊലീസ് സേനയും ഒത്തു ചേര്‍ന്ന് സംയുക്തമായാണ് ഭീകരരോട് ഏറ്റുമുട്ടിയതെന്ന് അദ്ദേഹം അറിയിച്ചു. നാലു ഭീകരര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം കിട്ടിയ സൂചനകള്‍. എന്നാല്‍ പിന്നീട് ആറ് ഭീകരര്‍ ഉണ്ടായിരുന്നെന്ന് വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു.

തീവ്രവാദികളില്‍ നിന്ന് ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളും പിടിച്ചെടുക്കുന്നതിനായി പെട്ടന്നുള്ള ഒരു ആക്രമണമായിരുന്നു പൊലീസും സേനയും ചേര്‍ന്ന് നടത്തിയതെന്ന് എസ്പി പറഞ്ഞു. ഭീകരരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും, വെടിക്കോപ്പുകളും പിടിച്ചെടുത്തതായി അദ്ദേഹം അറിയിച്ചു.

അതേ സമയം, ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഏഴ് പാക്ക് സൈനീകര്‍ കൊല്ലപ്പെട്ടു. കൂടാതെ നാലോളം സൈനികര്‍ക്ക് ഗുരുതര പരുക്ക് പറ്റിയതായും റിപ്പോര്‍ട്ട്. വെടിവെയ്പ്പില്‍ നിരവധി പാക്ക് ബങ്കറുകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ട്.

എന്നാല്‍, അതിര്‍ത്തിയില്‍ യാതൊരു പ്രകോപനവും കൂടാതെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു.

ഡിസംബര്‍ 31-ന് തെക്കന്‍ കശ്മീരിലെ ലെത്‌പോറയില്‍ സിആര്‍പിഎഫ് കാമ്പിനു നേരെയുണ്ടായ വെടിവെയ്പ്പില്‍ ഒരു സൈനീക ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു. ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Top