കൊച്ചിയില്‍ ഭക്ഷണം വാങ്ങാന്‍ നിന്നവര്‍ക്കിടയിലേയ്ക്ക് വാന്‍ പാഞ്ഞ് കയറി അഞ്ച് പേര്‍ക്ക് പരിക്ക്

കൊച്ചി: എറണാകുളം നോര്‍ത്തില്‍ കമ്മ്യൂണിറ്റി കിച്ചനില്‍ നിന്ന് വിതരണം ചെയ്യുന്ന ഭക്ഷണം വാങ്ങാന്‍ ക്യൂ നിന്നവര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചുകയറി അഞ്ചുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ എറണാകുളം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരില്‍ മൂന്നുപേര്‍ തമിഴ്‌നാട് സ്വദേശികളാണ്. ഒരാള്‍ ഉത്തരേന്ത്യക്കാരനുമാണ് .ഉച്ചയ്ക്ക് പന്ത്രണ്ടോടെ ടൗണ്‍ ഹാളിനു മുന്നിലാണ് അപകടമുണ്ടായത്. എറണാകുളം നോർത്ത് ഫ്ലൈഓവറിൽ നിന്ന് ടൗൺഹാൾ ഭാഗത്തേയ്ക്ക് കുടിവെള്ളവുമായി ഇറങ്ങിവരികയായിരുന്ന മിനി ലോറിയാണ് നിയന്ത്രണം വിട്ട് അപകടമുണ്ടാക്കിയത്.

Top