പബ്ബിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് കുടുംബങ്ങളിലെ അഞ്ച് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടു

മെല്‍ബണ്‍: പബ്ബിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് കുടുംബങ്ങളിലെ അഞ്ച് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടു. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ദാരുണ സംഭവം. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. മരിച്ചവരെല്ലാം രണ്ട് ഇന്ത്യന്‍ വംശജരായ കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്ന് ന്യൂസ്.കോം.എയു റിപ്പോര്‍ട്ട് ചെയ്തു. വിക്ടോറിയയിലെ ഡെയ്ല്‍സ്ഫോര്‍ഡില്‍ ഞായറാഴ്ചയാണ് സംഭവം.

വിവേക് ഭാട്ടിയയുടെ 36 കാരിയായ ഭാര്യ രുചിയേയും ആറ് വയസ്സുള്ള മകന്‍ അബീറിനേയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൗണ്ട് മാസിഡോണില്‍ നിന്നുള്ള 66 കാരനാണ് കാറോടിച്ചത്. ഇയാളെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറെ പരിശോധനക്ക് വിധേയനാക്കിയെന്നും മദ്യപിച്ചിട്ടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. മറ്റെന്തെങ്കിലും ലഹരി ഉപയോ?ഗിച്ചോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നടത്തും.

വെള്ള ബിഎംഡബ്ല്യു എസ്യുവി നടപ്പാതയിലേക്ക് കയറി റോയല്‍ ഡെയ്ല്‍സ്ഫോര്‍ഡ് ഹോട്ടലിന്റെ മുന്‍വശത്തെ പുല്‍ത്തകിടിയില്‍ നിന്ന ആളുകളെ ഇടിച്ച് തെറിപ്പിച്ചതായി പൊലീസ് പറഞ്ഞു. നാല് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി വിക്ടോറിയന്‍ ചീഫ് പൊലീസ് കമ്മീഷണര്‍ ഷെയ്ന്‍ പാറ്റണ്‍ പറഞ്ഞു. വിവേക് ??ഭാട്ടിയ, മകന്‍ വിഹാന്‍, പ്രതിഭ ശര്‍മ, മകള്‍ അന്‍വി, പങ്കാളി ജതിന്‍ ചുഗ് എന്നിവരാണ് മരിച്ചത്. അന്‍വിയെ മെല്‍ബണിലെ ആല്‍ഫ്രഡ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച വൈകുന്നേരത്തോടെ മരിച്ചു.

 

Top