രണ്ടാംഘട്ട തിരഞ്ഞെടുപ്പിനൊരുങ്ങി അഞ്ചു ജില്ലകൾ

കൊച്ചി : രണ്ടാംഘട്ട തിര‍ഞ്ഞെടുപ്പിനൊരുങ്ങിയ അ‍ഞ്ച് ജില്ലകള്‍ നാളെ പോളിങ് ബൂത്തിൽ എത്തും. കോട്ടയം എറണാകുളം തൃശൂര്‍ പാലക്കാട് വയനാട് ജില്ലകളില്‍ ഇന്ന് കൂട്ടിയും കുറച്ചും നിശബ്ദപ്രചാരണത്തിന്റെ തിരക്കിലായിരുന്നു സ്ഥാനാര്‍ഥികള്‍. കോവിഡ് മാനദണ്ഡങ്ങള്‍ കടുപ്പിക്കുമ്പോഴും പോളിങ് സാമഗ്രികളുടെ വിതരണത്തില്‍ പലയിടത്തും സാമൂഹ്യഅകലം പാലിക്കാനായില്ല.എറണാകുളത്ത് രാവിലെ എട്ട് മണിക്ക് മുന്‍പ് തന്നെ വിതരണ കേന്ദ്രങ്ങള്‍ക്ക് മുന്‍പില്‍ പോളിങ് സാമഗ്രികള്‍ കൈപ്പറ്റാനെത്തിയവരുടെ നീണ്ട ക്യൂ രൂപപ്പെട്ടു. 3132 പോളിങ് ബൂത്തുകളാണ് ജില്ലയിലുള്ളത്.

കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്താനുള്ള പൊലീസിന്റെ ശ്രമത്തിനിടയില്‍ അഭ്യര്‍ഥനയുമായി ജില്ലാ കലക്ടറും നേരിട്ടെത്തി.തൃശൂര്‍ ജില്ലയില്‍ 3311 ബൂത്തുകളാണുള്ളത്. രാവിലെ പോളിങ് സാമഗ്രികളുടെ വിതരണത്തിനിടയില്‍ കോവിഡൊക്കെ പലരും മറന്നതോടെ പൊലീസ് ഇടപെട്ടു. 19,736 പൊലീസുകാരെയാണ് അഞ്ച് ജില്ലകളിലും സുരക്ഷയൊരുക്കാനായി നിയോഗിച്ചിട്ടുള്ളത്. മാവോയിസ്റ്റ് ഭീഷണി അടക്കം തടയാന്‍ പാലക്കാട് വയനാട് ജില്ലകളില്‍ കൂടുതല്‍ പൊലീസുണ്ടാകും.

Top