ചൈനയില്‍ കൊടുങ്കാറ്റും പേമാരിയും;5 പേര്‍ മരിച്ചു, 13,000 പേരെ മാറ്റിപാര്‍പ്പിച്ചു

ബെയ്ജിങ്: വന്‍ കൊടുങ്കാറ്റിലും പേമാരിയിലും ചൈനയില്‍ അഞ്ചുപേര്‍ മരിച്ചു. എട്ടുപേരെ കാണാതായി. 13000 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും സര്‍ക്കാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ചോങ്കിങ് മെട്രോപോളിസിലെ സുന്‍യി നഗരത്തിലാണ് ശനിയാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച രാത്രി മുതല്‍ പ്രദേശത്ത് കൊടുങ്കാറ്റ് ആഞ്ഞുവീശുകയായിരുന്നു. നഗരത്തില്‍ ഒരാഴ്ചയായി അനുഭവപ്പെടുന്ന കനത്ത വെള്ളപ്പൊക്കത്തില്‍ നിരവധി പേര്‍ മരണപ്പെട്ടിരുന്നു. മഴക്കെടുതിയില്‍നിന്ന് കരകയറുന്നതിനിടെയാണ് പുതിയ ദുരന്തം.

ഗ്വിഷോ പ്രവിശ്യയില്‍ 13,000 പേരെയാണ് ഒഴിപ്പിച്ചത്. രണ്ടായിരത്തിലധികം വീടുകളും മൂന്ന് പാലങ്ങളും റോഡുകളും തകര്‍ന്നതായും പ്രസ്താവനയില്‍ പറയുന്നു.

Top