Five dead after magnitude-6.4 earthquake shocks Taiwan

തായ്‌പേയ്: തയ്‌വാനിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഇന്നു പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.

ഭൂചലനത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ ഇരുനൂറിലധികം പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 150ല്‍ അധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

1999 ല്‍ തയ്‌വാനിലുണ്ടായ ഭൂകമ്പത്തില്‍ 2,400 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ചൈനീസ് പുതുവര്‍ഷാഘോഷങ്ങള്‍ക്ക് വേണ്ടി തയ്യാറെടുത്തിരിക്കുന്നതിനിടയിലാണ് ഭൂചലനം തായ്‌വാനെ പിടിച്ചു കുലുക്കിയത്.

Top