വൈക്കത്ത് അഞ്ച് ദിവസം പ്രായമായ കുട്ടിയുടെ മൃതദേഹം കായലില്‍

വൈക്കം: വൈക്കം ചെമ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം കായലില്‍ കണ്ടെത്തി. അഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്ന് രാവിലെ കായലില്‍ മീന്‍പിടിക്കുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് വിവരം പൊലീസില്‍ അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ജില്ലയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Top