Five CRPF men injured in IED blast

റായ്പൂര്‍: രണ്ടു ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെടെ അഞ്ച് സി.ആര്‍.പി.എഫുകാര്‍ക്ക് ഛത്തിസ്ഗഡില്‍ ഉണ്ടായ ഐഇഡി സ്‌ഫോടനത്തില്‍ പരിക്കേറ്റു. മാവോയിസ്റ്റ് ബാധിത പ്രദേശമായ സുക്കുമ ജില്ലയിലാണ് സ്‌ഫോടനം നടന്നത്. മുര്‍ളിദുഡയ്ക്കും ബന്ദയ്ക്കും ഇടയിലുള്ള റോഡ് നിര്‍മ്മാണത്തിന് സുരക്ഷ നല്‍കാന്‍ പുറപ്പെട്ട ബറ്റാലിയനാണ് വനമേഖലയില്‍ വച്ച് അപകടത്തില്‍ പെട്ടതെന്ന് സുക്കുമ എ.എസ്.പി സന്തോഷ് സിംഗ് പറഞ്ഞു.
ഡെപ്യൂട്ടി കമാന്‍ഡന്റ് റാങ്കിലുള്ള എസ്.നിവാസ് പ്രഭാത് ത്രിപാഠി എന്നിവര്‍ക്കും മറ്റ് മൂന്നു പേര്‍ക്കുമാണ് പരിക്കേറ്റത്. നക്‌സലുകള്‍ മണ്ണിനടിയില്‍ സ്ഥാപിച്ചിരുന്ന എല്‍ഇഡി പൊട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

അധികസേനയെ സുരക്ഷയ്ക്കായി അയച്ചിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ഭദ്രാചലത്തിലേക്ക് ഉടന്‍ മാറ്റിയിട്ടുണ്ട്. മുര്‍ളിദുഡയിലെ ക്യാമ്പില്‍ നിന്നും രാവിലെ ഒമ്പതു മണിയോടെയാണ് അപകടത്തിലായ സംഘം പട്രോളിങ്ങിന് തിരിച്ചത്. ക്യാമ്പില്‍ നിന്നും 500 മീറ്റര്‍ അകലെ എത്തിയപ്പോള്‍ അശ്രദ്ധമായി ഐഇടിയുടെ മുകളില്‍ ചവിട്ടിയതുമൂലമാണ് സ്‌ഫോടനമുണ്ടായത്.

Top