ഗുണനിലവാരം കുറഞ്ഞു; 5 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം: ഗുണനിലവാരം കുറഞ്ഞതിനാല്‍ വെളിച്ചെണ്ണ ബ്രാന്‍ഡുകളായ മെമ്മറീസ് 94, എവര്‍ഗ്രീന്‍, കെപിഎസ് ഗോള്‍ഡ്, കേരറാണി, കേര ക്രിസ്റ്റല്‍ എന്നീ അഞ്ച് ബ്രാന്‍ഡുകള്‍ നിരോധിച്ചു. കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.

ഇന്നലെ കൊല്ലം ജില്ലയിലെ വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റ് ഭക്ഷ്യസുരക്ഷവിഭാഗം പൂട്ടിക്കുകയും അവിടെ നിന്നും അയ്യായിരം ലിറ്റര്‍ പാമോലും വെജിറ്റബിള്‍ ഓയിലും ഭക്ഷ്യസുരക്ഷ വിഭാഗം പിടിച്ചെടുക്കുകയും ചെയ്തു.

മുഖത്തലയിലെ നിര്‍മ്മാണ യുണിറ്റില്‍ നിന്നും ചക്കില്‍ ആട്ടിയ വെളിച്ചണ്ണ എന്നപേരില്‍ പത്ത് ബ്രാന്റുകളാണ് ചില്ലറ വില്‍പ്പനയായി നടത്തിയിരുന്നത്. മുഖത്തല സ്വദേശികളായ രണ്ടുപേര്‍ ചേര്‍ന്നാണ് ഈ നിര്‍മ്മാണ യുണിറ്റ് നടത്തിയത്. 5000 ലിറ്റര്‍ പാമോലിനും 500 ലിറ്ററില്‍ അധികം വെജിറ്റബിള്‍ ഓയിലും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയില്‍ പിടിച്ചെടുക്കുയും ചെയ്തു.

Top