ലേക് പാലസില്‍ അഞ്ച് കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് മുനിസിപ്പല്‍ എഞ്ചിനീയറുടെ റിപ്പോര്‍ട്ട്

ആലപ്പുഴ : മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസില്‍ അഞ്ച് കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് മുനിസിപ്പല്‍ എഞ്ചിനീയറുടെ റിപ്പോര്‍ട്ട്.

റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. റിപ്പോര്‍ട്ട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വെച്ചു.

എന്നാല്‍ അനധികൃത നിര്‍മാണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് മുനിസിപ്പല്‍ സെക്രട്ടറി കൌണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. 34 കെട്ടിടങ്ങള്‍ക്ക് നികുതി ഈടാക്കുന്നുണ്ടെന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചു.

Top