ഓഖി ദുരന്തത്തില്‍ മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങള്‍കൂടി തിരിച്ചറിഞ്ഞു

deadbody

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങള്‍കൂടി ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.

പൂന്തുറ സ്വദേശികളായ സിവപിള്ളി (42), ബിബിയന്‍സ് (54), വള്ളക്കടവ് സ്വദേശി സേവ്യര്‍ വോയ്‌സ് (58), കോട്ടപ്പുറം സ്വദേശി സേവ്യര്‍ (47), കന്യാകുമാരി സ്വദേശികളായ ഇരുദയ ദാസന്‍ (54), ജസ്റ്റിന്‍ ബാബു (39) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

നടപടികള്‍ പൂര്‍ത്തിയായതിനുശേഷം മൃതദേഹങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

Top