27 കിലോ തിമിംഗല ഛര്‍ദിയുമായി അഞ്ച് പേര്‍ പിടിയില്‍

മുംബൈ: 27 കിലോ ആംബര്‍ഗ്രിസു (തിമിംഗല ഛര്‍ദി)മായി അഞ്ച് പേര്‍ താനൈ ഫോറസ്റ്റ് ഡിവിഷന് സമീപം പിടിയില്‍. 26 കോടി രൂപ വില വരുന്ന ആംബര്‍ഗ്രിസാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്. പ്രതികള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തതായി മുംബൈ പൊലീസ് അറിയിച്ചു.

പ്രതികള്‍ക്ക് ആംബര്‍ഗ്രിസ് എവിടെ നിന്ന് ലഭിച്ചു എന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സ്പേം വെയില്‍ എന്ന തിമിംഗലത്തിന്റെ ദഹനസ്രവങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ആംബര്‍ഗ്രിസ് അമൂല്യമായ വസ്തുവാണ്. പെര്‍ഫ്യൂം വ്യവസായത്തില്‍ വലിയ പ്രാധാന്യമുള്ള ഈ തിമിംഗലഛര്‍ദിക്ക് സ്വര്‍ണത്തേക്കാള്‍ വിലയാണ്.

 

 

Top