നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ചര കിലോ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായ്-ചെന്നൈ വിമാനത്തില്‍ എത്തിയ അഞ്ച് യാത്രക്കാരില്‍ നിന്ന് അഞ്ചര കിലോ സ്വര്‍ണമാണ് പിടികൂടിയത്. രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് വിവരം.

ദുബായ് വിമാനത്തില്‍ ചെന്നൈയിലും അവിടെ നിന്ന് കൊച്ചിയില്‍ എത്തുകയും ചെയ്തവരാണ് പിടിയിലായത്. മൂന്ന് പേരില്‍ നിന്ന് 355 ഗ്രാം സ്വര്‍ണവും മറ്റ് രണ്ട് പേരില്‍ നിന്ന് ബാക്കി സ്വര്‍ണവും പിടികൂടി. ഡിആര്‍ഐ പിടികൂടിയ സ്വര്‍ണത്തിന് പുറമേ ഉടമസ്ഥനില്ലാതെ 573 ഗ്രാം സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

Top