ക്രിക്കറ്റ് ടീമില്‍ ഇടം നേടാന്‍ ഇനി മുതല്‍ കായിക താരങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റും

ന്ത്യന്‍ ക്രിക്കറ്റില്‍ ഇടം നേടണമെങ്കില്‍ താരങ്ങള്‍ക്ക് മികച്ച ഫോം കാഴ്ച വച്ചാല്‍ മതിയായിരുന്നു.

എന്നാല്‍ ഇനി മുതല്‍ ഇതിനു മാറ്റം വരുന്നു. ബിസിസിഐയുടെ പുതിയ നിയമപ്രകാരം ഫിറ്റ്‌നസ് പരിശോധിച്ച് തൃപ്തിപ്പെട്ടാല്‍ മാത്രമേ ടീമില്‍ ഇടം ലഭിക്കൂ.

കളിക്കാര്‍ ഫോമിലാണെങ്കിലും അല്ലെങ്കിലും ഇനി മുതല്‍ യോയോ ടെസ്റ്റ് എന്നറിയപ്പെടുന്ന ഫിറ്റ്‌നസ് പരീക്ഷ പാസാകേണ്ടത് നിര്‍ബന്ധമാണ്.

പരിക്കില്ലാത്ത കളിക്കാര്‍ക്കും യോയോ പരീക്ഷ നിര്‍ബന്ധമാണ്. കായിക താരങ്ങളുടെ കായിക ക്ഷമത അളക്കുവാനുള്ള വിവിധ പരീക്ഷകളാണ് യോയോ ടെസ്റ്റിലുള്ളത്.

Top